ചലച്ചിത്രഗാനംഃ ഒരു വിയോജനക്കുറിപ്പ്‌

1979 മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ചലച്ചിത്രഗാനങ്ങളെ വിമർശിച്ച്‌ ലേഖനങ്ങളെഴുതുന്ന ആളാണ്‌ ടി.പി.ശാസ്‌തമംഗലം. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ഓണക്കാലത്ത്‌ ‘ഉൺമ’യെയും ധന്യമാക്കിയിരിക്കുന്നു. ആനന്ദലബ്‌ധിക്കിനിയെന്തുവേണം!

ചലച്ചിത്രഗാനങ്ങളിലെ ‘എടാ പോടാ’ ആണല്ലോ പ്രശ്‌നം. ‘എടാ പോടാ, രാക്ഷസീ, സാറേ സാറേ സാമ്പറേ…’ എന്നിങ്ങനെ പോകുന്നു സാഹിത്യം. ഇന്നത്തെ കൗമാര&യൗവനങ്ങൾക്ക്‌ വേണ്ടുന്ന പാട്ടുകൾ.

എഴുപതുകളിലെ ക്ഷുഭിതയൗവനങ്ങളുടെ മക്കളായ ഇന്നത്തെ കുട്ടികൾ എന്തിന്റെയെല്ലാം പ്രതിനിധികളാണ്‌. എന്തിന്റെയെല്ലാം രക്ഷസാക്ഷികളാണ്‌.

തന്ത-തളളമാരുടെ അത്യാഗ്രഹത്തിന്റെ, പണം ആർഭാടം ഇവയോടുളള ദുരയുടെ ഫലമായി മൂന്നുവയസ്സിൽ അവന്റെ&അവളുടെ ചുമലിൽ മൂന്നുകിലോ പുസ്‌തകം ഏറ്റിക്കൊടുക്കുന്നു. എൽ.കെ.ജി., യു.കെ.ജി അഡ്‌മിഷന്‌ കൊടുക്കുന്ന പതിനായിരങ്ങൾ അവനെ ചെറുതിലേ അടിമയാക്കുന്നു. ഇംഗ്ലീഷ്‌ പഠിക്കാനുളള നെട്ടോട്ടത്തിൽ ഇംഗ്ലീഷ്‌ പഠിക്കുന്നില്ലെന്നും ഇംഗ്ലീഷ്‌ മീഡിയത്തിലേ പഠിക്കുന്നുളളുവെന്നും പാവം തന്ത&തളള പ്രഭുതികൾ അറിയുന്നില്ല എന്നത്‌ ആധുനിക വിദ്യാഭ്യാസക്കോമഡിഷോയുടെ പരസ്യമല്ലാത്ത ഭാഗം.

ചെറുതിലേ എൻട്രൻസ്‌ മോഹവുമായി രൂപ&ഡോളർ സംസ്‌കാരത്തിൽ ജീവിക്കുന്ന നമ്മുടെ മക്കൾ, ആർദ്രത വറ്റിവരണ്ട മനസ്സിൽ സഹജീവികളോട്‌ സഹാനുഭൂതി തോന്നണമെന്ന്‌ പറയുന്നത്‌ കുടം കമഴ്‌ത്തിവെച്ച്‌ വെളളമൊഴിക്കുമ്പോലെയാണ്‌. അപ്പോൾ പ്രണയംപോലും രണ്ടു മനസ്സുകളുടെ ‘വേവ്‌ലങ്ങ്‌തിന്റെ സാത്മ്യം’ എന്നതിനേക്കാൾ കേവല കാമമായി മാറുന്നു. ‘എടാ പോടീ’, ‘തൊട്ടു നോക്കാതെടാ’, ‘പിടിച്ചു വലിക്കാതെടാ’ എന്നൊക്കെയാകും പ്രണയികളുടെ കിന്നാരങ്ങൾ. പത്തുമുപ്പത്‌ ചെറുപ്പക്കാരും ചെറുപ്പക്കാരികളും, പ്രണയിക്കുന്ന യുവാവിന്റെയും യുവതിയുടെയും ചുറ്റുംനിന്ന്‌ ‘പൊറോട്ടയ്‌ക്ക്‌ മാവുകുഴയ്‌ക്കുന്ന’ മട്ടിൽ ശരീരമാട്ടിക്കളിക്കുമ്പോൾ അവർ പാടുന്ന ‘സിൽമാ’ പാട്ടിന്‌ കവിത്വമുണ്ടായിരിക്കണമെന്ന്‌ നിർബന്ധം പിടിക്കുന്ന വിമർശകനെ എന്തു പേരിട്ടുവിളിക്കണം.

സ്ഥലം വില്ലേജാഫീസറുടെ പക്കൽനിന്ന്‌ ജാതിസർട്ടിഫിക്കറ്റും വരുമാനസർട്ടിഫിക്കറ്റും വാങ്ങി കമ്പ്യൂട്ടർ ജാതകത്തിന്റെ കോപ്പിയുമെടുത്ത്‌ ‘മാലാ.ഡി’ ‘കോപ്പർ.ടി’ ആണോ കൂടുതൽ സുരക്ഷിതമെന്നന്വേഷിച്ചറിഞ്ഞ്‌ പ്രണയിക്കാൻ തുടങ്ങുന്ന തലമുറ പാടേണ്ട പാട്ട്‌, എഴുതേണ്ട പാട്ട്‌ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരുമാത്ര വെറുതെ നിനച്ചുപോയി’ (ഒ.എൻ.വി.) എന്നാണോ?

Generated from archived content: essay2_dec.html Author: pathiyur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English