ചിക്കൻഗുനിയ പരത്തുന്ന ഈഡിസ് കൊതുകുകൾക്ക്, നമ്മുടെ മൾട്ടിസൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കളെക്കുറിച്ചു വലിയ മതിപ്പില്ല.
ധനത്തോടുള്ള മനുഷ്യന്റെ അത്യാർത്തിയെക്കുറിച്ച് സംസാരിച്ച പ്രസംഗകന് പക്ഷെ തന്റെ യാത്രാബത്തയുടെ കാര്യത്തിൽ സംഘാടകരുമായി കലപില കൂടേണ്ടിവന്നു.
മദ്യവിരുദ്ധ സമിതിയുടെ സജീവപ്രവർത്തകനായിരുന്ന അയാളുടെ കൈകളുടെ വിറയൽ മാറ്റാൻ മരുന്നിനു കഴിഞ്ഞിരുന്നില്ല.
ജീവനുതുല്യം സ്നേഹിച്ചു അയാളെ, മറ്റാരെക്കാളും കൂടുതലായി ഇഷ്ടപ്പെട്ടു. ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചു. കാരണം അതയാളായിരുന്നു.
ആ തുറിച്ചുനോട്ടവും അനാവശ്യ തലോടലുകളും ഒന്നും അവൾക്കിഷ്ടമായിരുന്നില്ല. വെറുപ്പായിരുന്നു അയാളോട്. മാതാപിതാഗുരുദൈവം എന്നായിപ്പോയില്ലേ പ്രമാണം.
നൂറ്റൊന്നു പവൻ സ്വർണ്ണം, മാരുതി കാർ, അഞ്ചേക്കർ റബ്ബർ, അഞ്ചുലക്ഷം രൂപ, പെണ്ണിനെ അയാൾക്കിഷ്ടപ്പെട്ടു.
Generated from archived content: story3_dec11_07.html Author: palliman_sachindev