അർത്ഥന

ഈശ്വരീ ഇച്ഛ തന്നവളേ

കാമന കൊണ്ടെന്റെ

കണ്ണുകൾ പൊട്ടിക്കരുതേ

എനിക്ക്‌ വേണം

വിമുക്തിയുടെ തിക്തവിരേചനം

എനിക്ക്‌ തരൂ

വിരക്തിയുടെ രുദ്രവീണ

ദേവീ-

ഇതാ എന്റെ ശരീരശയ്യ

പിഴുതെടുക്കൂ പുലി നഖരത്താൽ

എൻ പഞ്ചേന്ദ്രിയവസനം

ആടിത്തിമിർക്കൂ

മൃൺമയമേനിയിലാനന്ദനടനം

ദിഗംബരീ-

തീരാതൃഷ്‌ണകളെ

തൃപ്‌തമാക്കുന്നവളേ

വിഷയാസക്തിയുടെ

നഗ്നവസ്‌ത്രമണിഞ്ഞ എന്നെ

ശുദ്ധേ ശപിക്കരുതേ…. ശപിക്കരുതേ…

Generated from archived content: sept_poem4.html Author: p_salimraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here