വായിച്ചുതളളുവാൻ കീറിപ്പറിഞ്ഞൊരു
വാരികപോലുമില്ലാതെ
കെട്ട സിഗരറ്റ്‌കുറ്റി കൊളുത്തുവാൻ
തീപ്പെട്ടി കയ്യിലില്ലാതെ
ഷേയ്‌വെടുക്കാൻ തുരുമ്പിച്ചതെങ്കിലും
ബ്ലെയ്്ഡ് കണ്ടെടുക്കാതെ
മുഷിവ് മാറ്റുവാൻ കഴുതരാഗത്തിൽ
മൂളിപ്പാട്ടൊന്നു പാടാതെ
അതിഥികൾ വിരുന്നെത്തുമെന്നുളെളാരു
മധുരപ്രതീക്ഷയില്ലാതെ
അവളെ പുണർന്നുചുംബിയ്‌ക്കും,
മനോഹരക്കനവ് കൂടി കണ്ടിടാതെ.
Generated from archived content: poem6_nov25_05.html Author: p_salimraj
Click this button or press Ctrl+G to toggle between Malayalam and English