മുതുകത്ത്‌ കേറിയിരിപ്പതാര്‌?

ഇവിടമൊരാവിവണ്ടി ബോഗി-

ഇവനൊരു യാത്രാനിയോഗി

ആവിയുയർത്തിച്ചക്രമുരുട്ടുവതാരോ

ആ വൃതശീർഷനദൃശ്യനൊരാളുണ്ടാവോ!

ഇവിടമൊരാവിവണ്ടി ബോഗി..

അടിച്ചുതൂക്കാൻ തെണ്ടിയൊരുത്തൻ

നിരങ്ങിനീങ്ങി വരുന്നു…സീറ്റിൽ

തറ തൂത്തുവാരുന്നു അവനുടെ

മുതുകത്തുണ്ടൊരു കൊച്ചുകുരങ്ങൻ!

മുഴുപ്പട്ടിണിക്കണ്ണു കുഴിഞ്ഞോൻ

ചുമ്മാതാവാം ഞാൻ ശങ്കിച്ചു.

ചുമലിലെനിക്കുമൊരാളുണ്ടോ.?

ഇതുപോൽ?പക്ഷെ, മറ്റാരാനുടെ

പിടലി എന്റെയിരിപ്പിടമോ?

ഇവിടമൊരാവിവണ്ടി ബോഗി..

Generated from archived content: poem2_oct11_2006.html Author: p_narayanakurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English