ആശ നശിപ്പീല
(തൊണ്ണൂറിലായി) ഞാ-
നാശിച്ചതൊക്കെയും കിട്ടിയെന്നാകിലും
മേശവലിപ്പിലെ വിൽപ്പത്രമെൻശ്വാസ-
കോശം കരിഞ്ഞു വെണ്ണീറായിമാറിലും
മോളുമെൻമോനും
കുടുംബസ്വത്തെന്നപോൽ
നാളേറെ നാട് മുടിച്ചുവാണീടണം.
Generated from archived content: poem5_may.html Author: p_javahara_kurup