നിഴലുകൾ

സമയതീരത്തിരുന്നു ഞാനെന്നുടെ

സകല ചെയ്‌തിയും പാറ്റിപ്പെറുക്കവേ

തെളിമയേറും നിഴലുകൾ മാതിരി

തിരികെയെത്തുന്നു തപ്‌തസ്‌മരണകൾ

ഇണപിരിയാത്ത നിശ്വാസവായുവും

ഇതളഴിയാത്ത പൂർവ്വകർമ്മങ്ങളും

ഇടയ്‌ക്കിടയ്‌ക്കു വിളിച്ചുണർത്തുന്നിതെൻ

ഹൃദയതാളത്തുടിപ്പിനോടൊപ്പമായ്‌

അറിവതുണ്ടു ഞാൻ, ഞാൻ നട്ടുപോറ്റിയ

നെറിവെഴാത്തതാം ചെയ്‌തിതൻ മുളളുകൾ

കഴുകനെന്നപോൽ കൊത്തിവലിപ്പിതെൻ

കരളിനുളളിലെ ജീവബിന്ദുക്കളെ.

Generated from archived content: poem19_sep.html Author: p_javahara_kurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here