വാക്ക്‌

വിഷുപ്പക്ഷി ഉണരുംമുൻപ്‌

എനിക്കൊരു വാക്കിലുണരണം

വാക്കാഴത്തിലിരുന്നാരോ തൊടുക്കും

അമ്പേറ്റെന്നുളളം ജ്വലിക്കണം

ഈ ദീപം കെടുകിലും

ദീപ്‌തമായിത്തീരുന്ന

വാക്കിൽ ഞാനമരണം

എനിക്കാ വാക്കിന്റെയകം പൂകണം.

Generated from archived content: poem6_mar10_08.html Author: oranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English