ജീവിതം എന്നെ എന്തു പഠിപ്പിച്ചു?

സമാന്തര പത്രപ്രവർത്തനം ആരുടെയും മുഖംമിനുക്കലല്ല; മറിച്ച്‌ മുഖംമൂടി വലിച്ചുകീറലാണ്‌.

സ്വന്തം പാപ്പരത്തം ആരെയും അസൂയാലുവും പരദൂഷകനുമാക്കും. അസഹിഷ്‌ണുത മനസ്സിന്‌ ശാന്തിയും സമാധാനവും നല്‌കില്ല.

ധനം വാങ്ങാതെയും ജാതി നോക്കാതെയും ആചാരങ്ങൾ പാലിക്കാതെയും ജീവിതപങ്കാളിയെ സ്വന്തമാക്കിയതിലുളള മനസ്സുഖം ഏറെയാണ്‌.

ജാതിയും മതവും രാഷ്‌ട്രീയവും സൗഹൃദത്തിന്‌ മാനദണ്ഡമാക്കുന്നിടത്ത്‌ യഥാർത്ഥ ഭൂരിപക്ഷത്തെ കണ്ടെത്താൻ കഴിയുന്നു.

സഹജീവിയുടെ നേട്ടവും കോട്ടവും ഒരേ വികാരത്തോടെ ഉൾക്കൊളളാൻ കഴിയണം. നേടുന്നവനെ ശത്രുവായി കാണരുത്‌.

തെറ്റിദ്ധരിക്കപ്പെടുന്നവൻ ഭാഗ്യവാനാണ്‌. കാരണം, ഒട്ടേറെപ്പേരാൽ അവൻ ഓർമ്മിക്കപ്പെടുന്നു.

മരിച്ചവർക്കുവേണ്ടി കർമ്മമനുഷ്‌ഠിക്കുന്നത്‌ അന്ധവിശ്വാസമാണ്‌. ജീവിച്ചിരിക്കുമ്പോൾ അന്നവും സ്‌നേഹവും നൽകുക. വിശ്വസിക്കേണ്ടതും ഭയപ്പെടേണ്ടതും സ്വന്തം മനസ്സിനെയാണ്‌.

പത്താംക്ലാസ്സ്‌ വിദ്യാഭ്യാസമുളള ഒരുവൻ യു.ജി.സി അദ്ധ്യാപകനെക്കാൾ ഉയർന്ന തലത്തിൽ ചിന്തിച്ചുകൂടെന്നില്ല. വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ അളവുകോലല്ലെന്നർത്ഥം.

രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ചട്ടുകമാവുന്നതോടെ ഒരുവന്റെ വ്യക്തിത്വം ചതുരക്കളളിയിലൊതുങ്ങുന്നു.

കാർഷികവൃത്തിയിൽനിന്നും (പ്രത്യേകിച്ചും നെൽകൃഷി) അകന്നതോടെയാണ്‌ മലയാളിയുടെ സാഹിത്യവും സംസ്‌കാരവും വരണ്ടുപോയത്‌.

(മലയാളം വാരികയുടെ 2003 ആഗസ്‌റ്റ്‌ 29 (പുസ്‌തകം 7, ലക്കം 17) പതിപ്പിൽ നിന്ന്‌.)

Generated from archived content: jan_essay6.html Author: nooranadu_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here