“സൈമൺ ബ്രിട്ടോ ആണ്…”
മൊബൈൽ ഫോണിന്റെ അങ്ങേതലയ്‌ക്കൽ നിന്നും ഒരു സൗഹൃദസ്വരം.
കൗതുകം തോന്നി. വളരെ യാദൃശ്ചികം!
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്‌ട്രീയം ഏല്പിച്ച പരിക്കുമായി ജീവിക്കുന്ന രക്തസാക്ഷി. എതിരാളികളുടെ കത്തിമുനയിൽ ഒരു ജീവിതത്തിന്റെ പാതി എരിഞ്ഞടങ്ങിയതിന്റെ ഞെട്ടിക്കുന്ന ആൾരൂപം. അരയ്‌ക്കുകീഴെ ചലനമറ്റുപോയെങ്കിലും സൈമൺ ബ്രിട്ടോ മനസ്സുകൊണ്ടിന്നും കരുത്തനാണ്. വിധിയെക്കുറിച്ചൊന്നും പഴിക്കാനോ പരിതപിക്കാനോ നേരമില; രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തക, നിയമസഭാ സാമാജികൻ, എഴുത്തുകാരൻ, പ്രസംഗകൻ…
സൈമൺ ബ്രിട്ടോയെ എതിരാളികളുടെ കത്തിക്ക് തളർത്താനായില്ലെന്ന് അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യത്തോടെയുള്ള ചിന്തയും പ്രവർത്തികളും തെളിയിക്കുന്നു.
ഇപ്പോൾ കല്പറ്റയിലാണെന്ന് പറഞ്ഞ് ഫോണിെൻ ഇങ്ങേത്തലയ്‌ക്കൽ ഈയുള്ളവൻ വെമ്പി.
“മാവേലിക്കര ബിഷപ്പ്‌മൂറിൽ ഒരു ചടങ്ങിന് വന്നു. നിങ്ങളെ രണ്ടാളെയും കാണണന്ന് ആഗ്രഹം”.
പെട്ടെന്ന് കണിയുടെ സ്‌കൂളുമായി ബന്ധപ്പെട്ടു. അവർ വീട്ടിലേയ്‌ക്ക്. അപ്പോഴേയ്‌ക്കും ആ ധീരസഖാവ് ‘കിളിപ്പാട്ടി’ലെത്തിയിരുന്നു.
മുറ്റത്ത് നിവർത്തിയിട്ട മെത്തയിലേക്ക്, മൂന്നുപേർ കാറിൽ നിന്ന് താങ്ങിയിറക്കിക്കിടത്തി. ക്ഷീണിതനെങ്കിലും ഏറെ സംസാരിച്ചുവത്രെന്ന ഉൺമയിലേക്ക് ലേഖനം പറഞ്ഞുകൊടുത്തു. തളരാത്ത മനസ്സ്. ചായ കുടിക്കില്ല. പകരം ജാപ്പി. സൈമൺ ബ്രിട്ടോയുടെ ‘അഗ്രഗാമി’ക്കുശേഷമുള്ള നോവൽ ‘മഹാരൗദ്രം’ കോപ്പി ഒപ്പിട്ട് നൽകി. മൂന്നാമത്തെ നോവൽ തയ്യാറായത്രെ. സീന ഭാസ്‌കറിനെയും കൂട്ടി ഇനിയും വരാമെന്ന് പറഞ്ഞ് പോകാൻ നേരം കിളിപ്പാട്ടിൽ നിന്നും ഒപ്പം കൂട്ടിയത് അല്പം പച്ചചീര, ചാമ്പയ്‌ക്ക…
സന്തോഷം സഖാവേ, അതിരുകളില്ലാത്ത ഈ മഹാസൗഹൃദം നീണാൾ വാഴട്ടെ..
Generated from archived content: essay5_may15_07.html Author: nooranadu_mohan