കണ്ടുവോ ലോകരേ ..ഒക്കത്തൊരോമന
കുഞ്ഞുമായ് തെരുവുകളിലലഞ്ഞോരാ ഭ്രാന്തിയെ
ഒരു നാളിലവളി നടവഴികള്‍ തോറും തന്‍
അമ്മയോടൊപ്പം നടന്ന പെണ്ണ്
തന്റെ പിഞ്ചോമന ഋതുമതിയായപ്പോള്‍
പേടിയാലേവം വിറച്ചൊരമ്മ
കാകനും കഴുകനും തീണ്ടാതിരിക്കുവാന്‍
കോഴിയെപ്പോലന്നു കാത്തൊരമ്മ
വിധിയുടെ പട്ടിണി ചേറിലായ് ആണ്ടുപോയ്
പെണ്ണിവള്‍ ഏകയായ് ചൂതാട്ടക്കളരിയില്‍
വാഗ്ദാനം പലതുമായ് ചെന്നു പലവുരു
കനലണയും മുന്‍പെയാ തന്വിതന്‍ മുമ്പിലായ്
അരവയര്‍ നിറയാത്ത പെണ്ണിവള്‍ക്കോര്‍മ്മക്ക്
മുഴുവയറേകിയ ലോകം ഹാ! സുന്ദരം
നീട്ടിയകയ്യാലേ ആട്ടിത്തുടങ്ങവേ
താളം പിഴച്ചു പോയ് പെണ്ണിനും മനസിനും
താളപ്പിഴപിന്നെ ശകുനപ്പിഴയായി
കല്ലെറിഞ്ഞോടിക്കുന്നു മനുജര്‍ തന്‍ പാപത്തെ
ഭ്രാന്തമാം ഈ ലോകത്തിന്‍-
ബലിയാടായ് തീര്‍ന്നോളെ.
Generated from archived content: poem1_may19_12.html Author: nb_shyama
Click this button or press Ctrl+G to toggle between Malayalam and English