പൂതനയുടെ പുനർജനി

പ്ലാച്ചിമടകളിൽ

പൂതന പിന്നെയും

പേക്കിനാവായിപ്പുനർജ്ജനിച്ചു

പൂതനയൂറ്റുന്നു തണ്ണീർത്തടാകവും

തണ്ണീരുറയും മണിക്കിണറും

കംസന്റെ കൈപ്പണം പറ്റുംഭരണത്തിൻ

കിങ്കരൻ മൗനമായ്‌പ്പാർത്തു നില്‌പൂ

ലോകബാങ്കെന്ന ബകന്നു ചോറൂട്ടുവാൻ

ഭീമനായ്‌ പോകണം നമ്മളെല്ലാം

കംസന്റെ കന്ദരംപേറിയ കിങ്കരാ

കൽത്തുറുങ്കാണു നിനക്കുമുന്നിൽ

പൂതനയ്‌ക്കിന്നിനി മോക്ഷമതേകുവാൻ

പുനർജനിച്ചീടുമോ കാർവർണ്ണാ നീ.

Generated from archived content: poem7_june_05.html Author: n_vijayakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here