ജാതകം നന്നെന്നു കമ്പ്യൂട്ടറോതുമ്പോൾ
കുംഭകുലുക്കിച്ചിരിക്കുന്ന പട്ടർക്ക്
തുമ്പിക്കുടവയർ കൊമ്പും തഴയ്‌ക്കുന്നു
കുംഭിപ്പുറത്തിടംപറ്റി രമിയ്‌ക്കുന്നു
അമ്പമ്പോ കൊമ്പും കുഴൽവിളിയും ചെണ്ട
മദ്ദളം കൈമണി-ചേങ്ങില തേങ്ങുന്നു
മോങ്ങുന്ന നായിന്റെ മോണപിളർത്തി-
യിട്ടൂത്തുന്നു കാക്കിയിട്ടപ്പോഴും കമ്പ്യൂട്ടർ
കുമ്പിട്ടിരിക്കുന്ന പട്ടർക്കു മുമ്പിലായ്
കൂമ്പാരമാകുന്നു പൂവും പ്രസാദവും
വമ്പറ്റപട്ടരേക്കൂപ്പുവാൻ വെമ്പിയ-
ങ്ങമ്പാരിയാളുമളവറ്റവെളളിയും
കണ്ടതും കേട്ടതും കേൾപ്പാനിരിപ്പതും
കണ്ടില്ല മിണ്ടില്ല മിണ്ടാനരുതല്ല
കണ്ടിവണ്ണം മനഃക്കണ്ണതിൽ കണ്ടു-
കണ്ണെപ്പൊഴുംപൂട്ടി ശ്ശിവ! ശ്ശിവ കമ്പ്യൂട്ടർ.
Generated from archived content: jan_poem2.html Author: n_vijayakumar
Click this button or press Ctrl+G to toggle between Malayalam and English