നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ച വിവരം അവർക്കറിയില്ലായിരുന്നു. ഇന്ന് ഇരവുകാരുടെ ദിവസമാണ്. ഇരവുകാർ അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങൾക്കു മുന്നിലൂടെ അലഞ്ഞലഞ്ഞ് നടക്കാൻ തുടങ്ങി. വയറ് വിശന്നു കത്താൻ തുടങ്ങിയിരുന്നു. അപ്പോഴാണ് പിച്ചപ്പാത്രത്തിൽനിന്നും, അമേരിക്ക ഇറാഖിനുനേരെ പ്രയോഗിച്ച ഒരു ബോംബുണ്ട വന്നുവീണ് പൊട്ടിയത്.
മൃഷ്‌ടാന്നഭോജനത്തിനുശേഷമുളള ഏമ്പക്കമാണതെന്ന് ആ പാവങ്ങൾ ആശ്വസിച്ചു!
Generated from archived content: story_muyyam.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English