മൃഗങ്ങൾ നടത്തുന്ന കടയിൽ ചെന്നൊരാൾ ചോദിച്ചുഃ
“കഴുതയുടെ മുഖം മൂടിയുണ്ടോ?”
“അതിപ്പം ഒരു മനുഷ്യൻ വാങ്ങിക്കൊണ്ടുപോയല്ലോ. കണ്ടാമൃഗത്തിന്റേതുണ്ട്. എടുക്കട്ടെ?”
“വേണ്ട, അതിനേക്കാൾ തൊലിക്കട്ടി മനുഷ്യന്റേതിനുണ്ട്.”
അത്രയും പറഞ്ഞയാൾ നിരാശയോടെ തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു.
ഈശ്വരാ, മൃഗമായിരുന്നെങ്കിൽ….!
Generated from archived content: story4_jan13_06.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English