ഭൂമി പാതാളങ്ങളെ
അളക്കാനാണ് പാദങ്ങൾ,
കർമ്മപഥങ്ങളിൽ നടന്നുതേഞ്ഞ്
ഉമ്മറപ്പടിക്കലെത്തുമ്പോൾ
സ്വന്തം സ്വത്ത്വമോർത്ത്
ഇടറിപ്പോകുന്ന പാദങ്ങൾ,
മനസ്സിന്റെ ഇരുട്ടറയിൽ തപ്പിത്തടഞ്ഞ്
കട്ടിളപ്പടിയിൽ തട്ടി ചോരയൊലിപ്പിക്കാൻ
വിധിക്കപ്പെട്ട കുരിശുവഴികളിലാണ്
പാദങ്ങൾ സമർപ്പിക്കപ്പെടുന്നത്.
മുൾപ്പാതകളിൽ ഓടിത്തളർന്നവർക്ക്
അർത്ഥശൂന്യമായ ഒരളവുകോൽ
മാത്രമാണിനി ഈ പാദങ്ങൾ…
Generated from archived content: poem16_sep2.html Author: muyyam_rajan