കിടങ്ങറയിലെ ശ്രീവത്സൻ
കവിയാണെന്നു കേൾക്കുവാൻ
വേണ്ടിവന്നൂ ചുളളിക്കാടിൻ
മൊഴിമാറ്റിയ പുസ്‌തകം
താടിനീട്ടിവളർത്താത്തോൻ
ജാടയെന്തെന്നറിയാത്തോൻ
തിരക്കിൽ തിക്കിക്കേറി
ഇടംതേടാനറിയാത്തോൻ
അതാണു കവി ശ്രീവത്സൻ
ചങ്കും വയറുമുളളവൻ
കൊടുക്കുംതോറുമേറീടും
വിദ്യകൊണ്ടരിവാങ്ങുവോൻ
ഇടവപ്പാതിപോൽ പെയ്‌തും
ഇടറിത്തെന്നിനടപ്പവൻ
ദുഃസ്വപ്‌നങ്ങളിൽക്കൂടി
ദുഃഖകാണ്ഡങ്ങൾ താണ്ടുന്നു!
Generated from archived content: sept_poem19.html Author: muttar_soman