വീടുവിട്ടിറങ്ങിയ
അമ്പോറ്റിക്കുഞ്ഞുങ്ങൾ
പുഴയിൽ ശരീരങ്ങളൊഴുക്കിയതും
കടുവക്കൂടുകൾക്ക് കവി
ചെമ്മരിയാടുകളെ സമർപ്പിക്കുന്നതും
പച്ചിലകൾക്ക് കൂട്ടിരിക്കുന്ന
പുഴുക്കളുടെ നനവുകളിലേക്ക്
ക്യാമറക്കണ്ണുകളെത്തുന്നതും
ഡിസംബറിന്റെ വിശുദ്ധയുദ്ധത്തിൽ
ജനുവരിയുടെ പീരങ്കികൾ പുതയുന്നതും
ബലിയുടെ നാനാർത്ഥങ്ങളാണ്.
Generated from archived content: poem2_june.html Author: munjinadu_padmakumar