തിടകോ

പ്രതിക്കൂട്ടിൽ നിന്നും ന്യായാധിപൻ കരഞ്ഞുപറഞ്ഞുഃ “ഞാൻ നിരപരാധിയാണ്‌”.

ന്യായാസനത്തിൽ അതുവരെ മയക്കത്തിലായിരുന്ന കുറ്റവാളി മുഖമുയർത്തി ചോദിച്ചു; “അവസാനമായി കോടതിയോട്‌ നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?”

ന്യായാധിപൻ തൊഴുകൈയോടെ പറഞ്ഞു; “ഞാൻ നിരപരാധിയാണ്‌”.

പിന്നെ കുറ്റവാളി വിധിവായിച്ചു “ പ്രതി നിരപരാധിയാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാൽ പ്രതിയെ ജീവപര്യന്തം തടവിന്‌ കോടതി വിധിക്കുന്നു!”

Generated from archived content: story2_july20_07.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here