ഉത്തരം

രണ്ട്‌ ഉത്തരങ്ങളുളള ഒരു ചോദ്യം ഉദ്യോഗാർത്ഥിയുടെ മുന്നിൽകിടന്ന്‌ പിടഞ്ഞു. അയാൾ വിയർത്തു. രണ്ട്‌ ഗ്ലാസ്‌ വെളളം കുടിച്ചു. ഉത്തരം കിട്ടിയില്ല. സാധാരണ അഞ്ച്‌ ഉത്തരങ്ങളിൽ നിന്നാണ്‌ ഒന്ന്‌ തിരഞ്ഞെടുക്കുക. ഇവിടെ അഞ്ചില്ല. രണ്ട്‌ മാത്രം! രണ്ടാകുമ്പോഴാണ്‌ പ്രയാസം. രണ്ടും ശരിയുമാകുമ്പോൾ പ്രയാസം വർദ്ധിക്കുകയും ചെയ്യുന്നു.

ഇനി?

ഈശ്വരനെ അഭയം പ്രാപിക്കാം. നാട്ടിലും വിദേശത്തുമുളള സകലദൈവങ്ങളെയും പ്രാർത്ഥിച്ചു. സകലർക്കും വഴിപാട്‌ നേർന്നു. ശയനപ്രദക്ഷിണം മുതൽ പാൽപ്പായസംവരെ. ഉത്തരം കിട്ടുന്നില്ല.

ഇനി?

നാട്ടിലും വിദേശത്തുമുളള സകല രാഷ്‌ട്രീയകക്ഷികളേയും പ്രാർത്ഥിച്ചു. പലർക്കും വഴിപാട്‌ നേർന്നു. കോഴ മുതൽ കോഴിവരെ…

അത്ഭുതം ഉത്തരത്തിന്റെ കോണിൽ പിടികിട്ടി. എന്നിട്ടും മുഴുവനായില്ല.

ഇനി?

നാട്ടിലും വിദേശത്തുമുളള സകല സർക്കാർ ഉദ്യോഗസ്ഥരേയും പ്രാർത്ഥിച്ചു. സകലർക്കും വഴിപാട്‌ നേർന്നു. കൈക്കൂലി മുതൽ പെൺപുലി വരെ… അത്ഭുതം ഉത്തരം ലഭിച്ചു. (ആ ഉദ്യോഗാർത്ഥിക്ക്‌ സെക്രട്ടറിയേറ്റിൽ ഉദ്യോഗവും ലഭിച്ചു.) ശുഭം.

Generated from archived content: story2_july31_06.html Author: mr_manoharavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here