സംവേദനം

വിരൽത്തുമ്പുകൊണ്ടാണ്‌

ഞങ്ങൾ സംവദിക്കുന്നത്‌

ഉടലുയിരാർന്ന്‌

ഉൾവെളിവാർന്ന്‌

സ്‌പർശിനികളിലൂടെ

മൂകം അക്ഷരമാല

ഒച്ചിഴയും വഴിപോൽ പാഠം

വടിവുകളൊന്ന്‌

വായിപ്പോർക്കനേകാർത്ഥ-

ശബ്‌ദതാരാവലി

നിശ്ശബ്‌ദം

കണ്ണും പൂട്ടിയിരിക്കാം

തൊട്ടേ തൊട്ടറിയുന്ന പടുത്വം

പകരും ചാരുത

ഇണക്കം പിന്നെക്കലഹം

നവരസമേളനഘോഷം

നിശ്ശബ്‌ദം.

Generated from archived content: sept_poem45.html Author: mb_biju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English