സമ്മാനം

നമുക്കിടയിൽ

പ്രണയമില്ല;

പ്രണയഭംഗവും

സന്തോഷ-സന്താപങ്ങൾ

പകരാനാവാത്ത

സാമീപ്യങ്ങളാൽ,

കാറ്റാടി മർമ്മരമില്ലാത്ത

പ്രഭാതങ്ങളിലൂടെ

പുഴയും

പുൽമേടുകളുമില്ലാത്ത

സായാഹ്നങ്ങളിലൂടെ,

വേവുന്ന

പകലുകളിൽനിന്ന്‌

കാമം പുരണ്ട

രാവുകളിലേക്ക്‌

ഇഴയുമ്പോഴും

മോതിരവിരൽ

മുറുകെ പിടിച്ചവൾക്ക്‌

ഈ ജീവിതം;

തിരിച്ചും.

Generated from archived content: sept_poem44.html Author: manojkumar_pazhassi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here