അമ്മ പഠിപ്പിച്ചത്‌ഃ
അളവിലും കണക്കിലും
മാവ്, എണ്ണ, വെളളം…
ഉപ്പ് ചേർക്കുമ്പോൾ പാകത്തിലെന്നുടക്ക്.
തീൻമേശയിൽ ഒച്ചവെക്കരുതെന്നു
ശകാരപ്പഴങ്കാലം.
ഡ്രൈപാനിൽ ചൂടാക്കിയ സാൻവിച്ച്,
ചവയ്‌ക്കുന്നൊരൊച്ച പോലുമില്ലാതിന്ന്
ടേബിൾ ഡൈനിംഗ്
ശേഷമൊരു ചൂയിംഗം;
മുഖവ്യായാമം മുടക്കരുതെന്നുണ്ണിയോട്.
Generated from archived content: poem27_sep2.html Author: manojkumar_pazhassi
Click this button or press Ctrl+G to toggle between Malayalam and English