‘അടിപൊടി’ പെൺദിന-
ത്തേക്കുറിച്ചല്ലോ
നേരമിത്രയും….
സ്വയം ബഹുമാനിതമാവാൻ
വിജയലക്ഷ്‌മിക്കോ
റോസ്‌മേരിക്കോ
ഒരു പുരസ്‌കാരം.
‘ഫെമിനിസംഃ
മുഴുദിന സംവാദം’
‘സുരയ്യയോടൊപ്പം
ഒരു സായാഹ്‌നം’
ആദിവാസി ഊരിലൊരു
വസ്‌ത്ര വിതരണം….
കവറേജ് മിനക്കേട്
സ്‌പോൺസർഷിപ്പുകളും
പരിഗണിച്ച്
ഒരു സിനിമാറ്റിക് നൈറ്റ്
ഏകകണ്‌ഠമായങ്ങ്
തീരുമാനിച്ചു; അത്രതന്നെ.
കുഴഞ്ഞും അഴിഞ്ഞും
നിറഞ്ഞാടു പെണ്ണേ
നിന്റെയീ നാളിൽ.
Generated from archived content: poem10_jan.html Author: manojkumar_pazhassi