വാർത്ത.

മന്ത്രിയുടെ മകൻ ആകെ പരവശനായി. ഓരോ വാർത്തയും പടവും അവനെ പിടിച്ചുകുലുക്കി. കുടുംബത്തിൽ ഒന്നുമല്ലാതിരുന്ന തന്റെ പിതാവ്‌ പത്രങ്ങളിൽ സംഭവബഹുലമായ വാർത്തകൾ സൃഷ്‌ടിച്ച്‌ അതികായനായി പരിലസിക്കുന്നു.

ഈ മന്ത്രിയുടെ പുത്രനല്ലേ താൻ. എന്നിട്ടും തനിക്കെന്തേ ഒരു വാർത്ത സൃഷ്‌ടിക്കാൻ കഴിയുന്നില്ല. തന്റെ പേരും ഫോട്ടോയും പത്രങ്ങളുടെ മുൻപേജിൽ വരാൻ എന്താണ്‌ ചെയ്യേണ്ടത്‌?

മോഷണം നടത്തിയാൽ അധികാരികളുടെ ഇടികൊളളും. പത്രത്തിൽ പേരോ ചിത്രമോ വന്നെങ്കിലായി.

വിഗ്രഹമോഷണമായാലോ? അവിടെയും തന്നെ രക്ഷിക്കാൻ പിതാവു​‍്‌ ഓടിയെത്തും. പത്രത്തിൽ ഫോട്ടോവരില്ല.

രാഷ്‌ട്രീയനേതാക്കന്മാരെ തടയാൻ കരിങ്കൊടി കാണിച്ചാലോ? അവിടെയും പ്രശ്‌നമുണ്ട്‌. ഫോട്ടോഗ്രാഫർ തന്റെ ഫോട്ടോ തന്നെ എടുക്കണമെന്ന്‌ നിർബന്ധമുണ്ടോ?

എന്തുചെയ്യും? ഒരു വഴിയും ഉരുത്തിരിയുന്നില്ല.

ഈ വെൺപട്ടുമെത്തയിൽ ഫാനിന്റെ ശീതളസ്‌പർശവും നുകർന്ന്‌ കേബിളിന്റെ സ്വകാര്യതയിൽ മുഴുകിയിരുന്നിട്ടും തന്റെ തലച്ചോറിൽ ഒന്നും മുളപ്പൊട്ടുന്നില്ലല്ലോ. കോഗോവനത്തിലെ നിബിഡതയിൽ ഒരു വെടിപൊട്ടി. ഒരു കാട്ടുപോത്ത്‌ കാൽതെറ്റി ടി.വി.യിൽ കണ്ടപ്പോൾ മന്ത്രിപുത്രൻ ചാടിയെഴുന്നേറ്റു. ആരെയെങ്കിലും കൊല്ലാം. പേരും തന്റെ ചിത്രവും നാളത്തെ പത്രത്തിൽ കാണാം. പക്ഷെ അവിടെയും ഒരു തടസം. സാക്ഷി വേണം. അല്ലെങ്കിൽ കേസ്‌ തേഞ്ഞുമാഞ്ഞു പോകും. മന്ത്രിയായ പിതാവിനോട്‌ പറഞ്ഞാലോ? ഇപ്പോൾ തന്നെ ഉത്തരം കിട്ടും.

“നീ പേടിക്കണ്ട! നിനക്ക്‌ ആരെ കൊല്ലണം? തെരുവിൽ നൂറുകണക്കിനു ആളുണ്ട്‌. കൊലപാതകക്കുറ്റം അവരുടെ തലയിൽ വച്ചുകെട്ടാം. ധൈര്യമായി കൊന്നോ!”

മന്ത്രിമകൻ ആഹാരമില്ലാതെ ജലപാനമില്ലാതെ ചിന്തയാം കടലിൽകിടന്ന്‌ കൈകാലിട്ടടിച്ചു.

ഒരു അത്യാഹിതം സംഭവിച്ചതുപോലെ അവൻ മുറിയിൽ തെക്കുവടക്ക്‌ മണ്ടിനടന്നു. പിന്നെ ഈടുവയ്‌പ്‌ തുറന്ന്‌ ലഹരി നുണഞ്ഞു. അവാർഡുചിത്രം കണ്ട ആലസ്യവും വിരക്തിയും ആ മുഖത്ത്‌ ദൃശ്യമായി.

നേരം പറക്കുകയാണല്ലോ, ദൈവമേ. ഈ സായാഹ്നവും കടന്നാൽ –

തനിക്കൊരു വാർത്ത സൃഷ്‌ടിക്കാനാവില്ലേ? ഹൊ, എന്തൊരു പരീക്ഷണം!

പെട്ടെന്ന്‌ വാതിലിൽ മുട്ടുകേട്ടു. ചിന്ത കുടഞ്ഞെറിഞ്ഞ്‌ അവൻ വാതിൽ തുറന്നു.

മുതിർന്ന ഒരു പെൺകുട്ടി !

“എന്താ?”

മന്ത്രിയുടെ സെക്രട്ടറി വരാൻ പറഞ്ഞു.

അദ്ദേഹമെവിടെ?“

”വരൂ!“

അവൻ പെൺകുട്ടിയെ മുറിയിലേക്ക്‌ ആനയിച്ചു. വാതിൽ അടഞ്ഞു.

പിറ്റെ ദിവസത്തെ പത്രത്തിൽ നടുക്കുന്ന ഒരു വാർത്തയുണ്ടായിരുന്നു. കൂടെ മന്ത്രിയുടെ ഒരു ചിത്രവും.

‘മന്ത്രി അറസ്‌റ്റിൽ, പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നു..’

മന്ത്രിപുത്രൻ വാർത്തവായിച്ച്‌ തലയിൽ കൈത്തലം അറഞ്ഞ്‌ കരഞ്ഞു. എന്നിട്ട്‌ പ്‌രാകിഃ

”അതിയാൻ എങ്ങനെയും രക്ഷപ്പെടും! തെറ്റുചെയ്‌ത എന്റെ പേരുപോലും കൊടുത്തില്ലല്ലോ, ചെകുത്താന്മാര്‌“..

Generated from archived content: story1_oct11_2006.html Author: manoharan_kuzhimattam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here