പഴയ പ്രതാപം

അകത്തളത്തിലാഴ്‌ന്നിറങ്ങിയ ആജ്ഞകൾ

തെക്കേച്ചാവടിയിൽ ഊന്നുവടിയായിരിക്കുന്നു

പൊട്ടിപ്പൊളിഞ്ഞ കൽത്തറകളിൽ

ഈറൻവിടാതലയുന്നു രാപകലുകളിൽ

ഉരപ്പുര മരവിച്ചമരവിയായ്‌ത്തീരുന്നു

തിരുമുറ്റത്തെത്തിരുവാതിരകരിയിലകളാ-

ടിത്തിമിർത്തുചിതലെടുത്ത തൂണുകൾ

കാലക്രമത്തിൻ രക്തസാക്ഷികളാകുന്നു

കളമാട്ടമാടിയകാവിൽ പറമ്പിലിന്നും

വീർപ്പുമുട്ടി നില്‌ക്കുന്നു കരിമ്പനനിഴൽ

കൽക്കുളത്തിൽ മുങ്ങിച്ചത്തെന്നുവരുത്തിയ

കാളിയിന്നുമിരുന്നു കൂകുന്നാപ്പനയിൽ

നെഞ്ചകത്തിലെ കഞ്ചുകമഴിഞ്ഞാടിയ

നറുനിലാവിന്നോർമ്മകൾ നുറുങ്ങുന്നു

കിളിവാതിലിലൂടൂളിയിട്ടുവന്ന കാറ്റിന്റെ

കലപിലമാത്രമാപ്പഴയപ്ലാവുരുക്കഴിക്കുന്നു.

Generated from archived content: sept_poem37.html Author: maharshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English