ഹൃദയമൊബൈൽ

കമ്പിയില്ലാക്കമ്പി വന്ന്‌ എന്റെമേൽ സ്‌പർശിക്കുമ്പോൾ നീണ്ടൊരു മണിയൊച്ച ഞാൻ കേൾക്കുന്നു. വിഭജനകാലം നിനക്ക്‌ ഓർമ്മയില്ലേ? നൂറ്റാണ്ടു കഴിഞ്ഞെത്തുന്ന സന്ദേശങ്ങളിലെ കിതപ്പ്‌. നീ എന്റെ ഹൃദയത്തിൽ ചെവിയോർക്കുക. എത്രവേഗമാണ്‌ നമ്മുടെ ഹൃദയസ്ഥാനങ്ങളിൽ മൊബൈലുകൾ സ്‌പന്ദിക്കുന്നത്‌. ഈ കോൾ റദ്ദാക്കണമോ എന്നു മാത്രമേ ഞാൻ ചിന്തിക്കുന്നുളളൂ. സ്വീകരിക്കാൻ എനിക്കുവയ്യ!

Generated from archived content: story4_aug13_05.html Author: m_rajivkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here