കടകമ്പോളങ്ങൾക്കിടയിൽ എന്താണീ വിരിച്ചിട്ടിരിക്കുന്നത്? കാവിമുണ്ടുകൾ. ദൂരെനിന്ന് നോക്കിയാൽ കാശിയാണെന്നേ തോന്നൂ. ഉടയാടകളിങ്ങനെ വെയിൽ കായുമ്പോൾ ഉടലുകൾ പറഞ്ഞുഃ
“നമ്മുടെ വസ്‌ത്രങ്ങളുടെ നിറം കാവിയായത് എന്തുകൊണ്ട്?
‘ശരീരഭാഷ പറയുന്നോ നീ.’
കാവി, കടയിൽ നിന്ന് ഉരിഞ്ഞ് നഗരത്തെ ഉടുപ്പിക്കുമ്പോൾ ശരീരം പറഞ്ഞുഃ
‘എന്റെ മേനിയിൽ നിന്ന് നിന്റെ മേനിയിലേക്ക് അഴിഞ്ഞുവീണതാണീ കാവി’.
ഇപ്പോൾ കാവി ഉടുവസ്‌ത്രമല്ലാതായിത്തീർന്നിരിക്കുന്നു.
Generated from archived content: story3_dec9_06.html Author: m_rajivekumar