ചരുവം

എന്റെ ജീവിതത്തിൽ കുട്ടുകം, ഉരുളി, ചരുവം എന്നിവയുടെ പങ്ക്‌ നിങ്ങൾക്കറിയാമോ?

ഈ അളവുപാത്രങ്ങളിൽ എന്റെ ആയുസ്സും തളച്ചിടുകയാണ്‌.

“ഇപ്പോൾ അച്‌ഛൻ ഉരുളിയെപ്പറ്റി ഉത്‌കണ്‌ഠപ്പെടുന്നില്ലല്ലോ.”

മകന്റെ വാക്കുകൾ ഉത്സവകാലത്തിന്റെ സ്‌മരണയുണർത്തുന്നു. “മോനേ, പായസം വയ്‌ക്കാനല്ലേ ഉരുളി.” ഞാൻ പറഞ്ഞു.

“ഇതെന്റെ വാതകാലം. ഇപ്പോളെനിക്ക്‌​‍്‌ ഉരുളിവേണ്ട.”

“കുട്ടുകമോ?”

“അതു നിന്നെ പ്രസവിച്ചപ്പോൾ അമ്മയ്‌ക്കു വെളളം ചൂടാക്കാനുളളത്‌.”

“പിന്നെ അച്‌ഛനോ?”

“ആ ചരുവം.”

നാമോരോരുത്തർക്കും അന്ത്യനാളുകളിൽ ഓരോ ചരുവം തുണയാകുന്നു.

“വെളളം കുടിക്കാനും ഭക്ഷണം കഴിക്കാനും കഷായസേവയ്‌ക്കും ഓരോ ചരുവം.”

അന്ത്യനാളുകളിൽ തപ്പിയെടുക്കാൻ മാത്രമായി ഒരു ചരുവം നാം സൂക്ഷിച്ചുവയ്‌ക്കുന്നത്‌ എവിടെയാണ്‌?

Generated from archived content: story1_june_05.html Author: m_rajivekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here