ചക്കിപ്പൂച്ചയും കുന്നൻപൂച്ചയും അന്നും എന്നത്തേതുപോലെ ടി.വി. കാണാൻ കൊച്ചമ്മയോടൊപ്പമിരുന്നു. ദാ നോക്കിക്കേ, നീ അങ്ങോട്ട് പൊക്കോ.
“അവക്ക് അതാ താല്‌പര്യമെങ്കിൽ അങ്ങനെയാകട്ടെ.” അതു കേട്ടതും ചക്കിപ്പൂച്ച ഒരൊറ്റ ചാട്ടം.
ടി.വി. സ്‌ക്രീനിൽ ഫാഷൻഷോ കണ്ടുകൊണ്ടിരിക്കവെ കുന്നൻപൂച്ചയുമൊപ്പമുണ്ടായിരുന്നു.
ചക്കിപ്പൂച്ച വെളിച്ചത്തിലൂടെ പലവിധ വേഷങ്ങൾ അണിഞ്ഞും അണിയാതെയും വരുന്നതുകണ്ടു.
“കൊച്ചമ്മ എന്താ പോവാത്തത്?”
അടുത്ത ചാനലിലേക്ക് ദൃശ്യം തിരിച്ചപ്പോൾ കുന്നൻപൂച്ച ചോദിച്ചു.
“എന്റെ ചക്കി എവിടെ?”
“ഇനി നിനക്ക് ഞാനുണ്ടല്ലോ!”
Generated from archived content: story3_mar10_08.html Author: m_rajeevkumar