അതിഥികൾ ഒരുപാടു പേരുണ്ടായിരുന്നു. ഗൃഹനായകനും ഗൃഹനായികയും പിന്നെ ഏറെ കുട്ടികളും. അവരിൽ ചിലർ അടുക്കളയിലേക്കോടി. ചിലർ കിടപ്പുമുറിയിലേക്കും. ചിലർ ഇരിപ്പുമുറിയിൽ കയറി കസേരപ്പുറത്ത് ചാടാൻ തുടങ്ങി. പഞ്ഞിമെത്തയിൽ കിടന്നുരുണ്ട് പഞ്ഞി പറത്തി മുറിയിലാകെ. ചില്ലുപാത്രങ്ങൾ പൊട്ടിച്ചുകൊണ്ട് അടുക്കളയിൽ വേറെയും.
‘ആ മുറി ഒഴിഞ്ഞതല്ലേ, അവിടെ വിളമ്പൂ പലഹാരങ്ങൾ. കുട്ടികളെ മുറിയിൽ പൂട്ടി ആ താക്കോൽ മഴവില്ലിലേക്ക് എറിയുക.’
Generated from archived content: story3_jan13_06.html Author: m_rajeevkumar