മുരിങ്ങമരം പൂ പൊഴിക്കുമ്പോൾ ജോലിക്കാരി ചോദിച്ചുഃ “എന്നാ കായ്‌കളായി എന്റെ കറിക്കത്തിയിലേക്ക് വരിക?”
പൂക്കൾ പറഞ്ഞുഃ “ഇല്ലേ ഇല്ല. കറിക്കത്തി കാണാതെ ഞങ്ങൾ ആകാശത്തൂടെ പറക്കും”.
പോഷകാഹാരങ്ങൾ അടങ്ങിയ ഡബ്ബ തുറന്ന് ഇനി മുരിങ്ങക്കത്തോരൻ കഴിക്കാമെന്നു കൊച്ചമ്മ പറഞ്ഞു.
“കൊച്ചമ്മേ, കൊച്ചമ്മേ… പൂക്കളായതല്ലേയുള്ളൂ. കാച്ചില്ലേലെന്താ?”
അപ്പോൾ ഒടിഞ്ഞകൊമ്പിൽനിന്ന മുരിങ്ങപ്പൂക്കൾ അടുക്കളയിൽ ആകെ മണം പരത്തി.
“ഇത് എന്താ, ഉദ്യാനത്തിലൂടെയല്ലേ നമ്മൾ ഇപ്പോൾ നടക്കുന്നത്.”
കൊച്ചമ്മയും വേലക്കാരിയും അടുപ്പിനിടയിലൂടെ സ്വർഗ്ഗരാജ്യത്തേക്കു പോകുമ്പോൾ ഇരുപാർശ്വങ്ങളിലും കുലച്ച മുരിങ്ങമരങ്ങൾ.
“ഇപ്പോൾ ഞങ്ങൾ ആകാശത്തെത്തിയല്ലോ.”
Generated from archived content: story2_novem5_07.html Author: m_rajeevkumar