വിധി
വിധി പറയേണ്ട ജഡ്‌ജി വിധി പറഞ്ഞാലുള്ള തന്റെ വിധി ഓർത്ത് അയാൾ വിധാതാവിനെ വിളിച്ചു.
ആത്മഗതം
വാദിയും, പ്രതിയും നിയമപുസ്തകം തൊട്ട് സത്യം ചെയ്യുമ്പോൾ നീതിദേവത ആത്മഗതം ചെയ്തുഃ
“ഹോ… എന്റെയൊരു വിധി!”
പ്രഷർ
അഞ്ഞൂറിന്റെ ഒറ്റനോട്ട്, വെളിച്ചത്തിന് നേരെപിടിച്ച ഗാന്ധിയൻ അടുത്തനിമിഷം പ്രഷറിന്റെ ഗുളികവിഴുങ്ങി.
Generated from archived content: story2_dec11_07.html Author: m_ajayakumar