മറവി

മലയാളമെൻ തോഴി

മഞ്ഞ്‌ജുമൊഴി

മധുരമൊഴി

കിളികളും കുമ്പിടും

കളകളം

തെളിമൊഴി.

കതിരിടും കൺകളിൽ

കരയിടും മേനിയിൽ

പുലരിതൻ പൊൻതിരി

ആമ്പലിൻ നറുതിരി.

അമൃതമായ്‌ താരാട്ടി-

ലൂറുന്ന തേനും

വയമ്പുമാണെങ്കിലും

ഞാനതു

പാടേ മറന്നുപോയ്‌!

Generated from archived content: poem7_jan.html Author: lalitha_lenin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here