ദേശീയഗാനം
സുഹൃത്തേ
ജനഗണമന
തെറ്റുകൂടാതെ
ഒന്നെഴുതിത്തരാമോ?
ഏതെങ്കിലും
പത്രത്തിനു നൽകാനാണ്.
സമ്പാദകൻ എന്നെഴുതി
എന്റെ പേരും വച്ച്.
ഓട്ടോ
മൂന്നാമത്തെ
നിയമസഭാമന്ദിരവും ചുറ്റി
മുക്കാലി നിറുത്തി.
കീശ കാലി
തെറി ബാക്കി
പർദ്ദയ്ക്കുളളിൽ
മീറ്റർ
കരഞ്ഞോ ചിരിച്ചോ?
Generated from archived content: poem12_jan.html Author: kureeppuzha_sreekumar