വൈന്റപ്പ്‌ സെയിൽസ്‌

വിൽക്കാനുണ്ട്‌

സൗകര്യപ്രദ പാക്കേജുകളിൽ

അവശേഷിക്കുന്ന കാറ്റും പശ്ചിമഘട്ടും

ആദ്യത്തെ പതിനഞ്ചുപേർക്ക്‌

ഒരു മന്ത്രി ഫ്രീ

നറുക്കെടുപ്പിലൂടൊരു ഭാഗ്യവാന്‌

മുഖ്യമന്ത്രിതന്നെ ഫ്രീ

നാഥനില്ലാത്ത മൂന്നരക്കോടി

അറബിക്കടലിന്റെ അന്നഭാഗ്യം

കേരളാ പായലിനും എല്ലുവളത്തിനും

അത്യുത്തമ നിക്ഷേപം

വൈന്റപ്പ്‌സെയിൽസ്‌

അവസാനിക്കും മുൻപ്‌

വമ്പിച്ച സ്‌റ്റോക്ക്‌ക്ലിയറൻസ്‌

അസുലഭാവസരമാണിതെന്ന്‌

പരവതാനി നീർത്തി

വലത്തും ഇടത്തും മുച്ചീർപ്പുകൾ

എങ്ങും തെണ്ടുന്ന മൾട്ടികളേ

വരുക, വരുക എന്ന്‌ ബ്യൂറോക്രാറ്റുകൾ

എമ്മോയുവിന്റെ രചയിതാക്കൾ

എന്നും കാല്‌നിക്കിങ്ങിന്റെ

പരബ്രഹ്‌മികൾ

സമ്പൂർണ്ണ സഹകരണമീമേള

വിൽപ്പനയുടെ സുവർണ്ണമേള

എല്ലാവരും എന്തൊരൈക്യം

ചരിത്രത്തിലിതുപോലാദ്യം.

(ആംഗലപദങ്ങളുടെ അതിപ്രസര

ത്തിന്‌ എമ്മെൻസിയോട്‌ കടപ്പാട്‌)

Generated from archived content: sept_poem51.html Author: kumbalangadu_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here