മാധവൻപിള്ളയുടെ അച്ഛൻ മരിച്ചു. ശവദാഹം കഴിഞ്ഞ് ദുഃഖിച്ചുനിന്ന അയാളെ സ്നേഹിതൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ഃ “വർഷങ്ങളായി സുഖമില്ലാതെ കിടന്ന അച്ഛന് മരണം ഒരാശ്വാസമായിരുന്നിരിയ്‌ക്കാനേ വഴിയുള്ളൂ”.
പിള്ള പറഞ്ഞു “ഞാൻ ദുഃഖിക്കുന്നത് ശവം ദഹിപ്പിക്കാൻ വെട്ടിയ മാവിനെയോർത്താണ്”.
സ്നേഹിതൻ മറ്റൊരു സുഹൃത്തിനെ കണ്ടപ്പോൾ പറഞ്ഞു ഃ “അച്ഛൻ മരിച്ചതിലല്ല അവന് ദുഖം, പത്തുരണ്ടായിരം രൂപ കിട്ടുമായിരുന്ന മാവ് കത്തിച്ചുകളഞ്ഞതിലാണത്രെ!”
Generated from archived content: story6_mar31_07.html Author: krishna