തൃശൂർപൂരം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു. ഗജരാജൻ അടുത്തുനിന്ന സ്നേഹിതനോടു പറഞ്ഞു. “നമുക്കും ഒരു യൂണിയനുണ്ടാക്കണം. നമ്മളെ ദ്രോഹിക്കുന്നവരോട് കണക്കുചോദിക്കണം”.
“പക്ഷെ അവർ….”
“നീ പേടിക്കാതെ. ഇതിലേറെ ദ്രോഹമൊന്നും അവർക്ക് ചെയ്യാനാകില്ല. രാപകൽ അധ്വാനം. ടാറിട്ട റോഡിലൂടെ വെന്തിവിയർത്തുള്ള നടപ്പ്. ലോറീക്കേറ്റം. ചവിട്ടുംകുത്തും. നേരെചൊവ്വേ ആഹാരമോ വെള്ളമോ തരാതെ അവർക്കു കാണാനായി മണിക്കൂറുകളോളം ഇങ്ങനെ കെട്ടിയൊരുങ്ങി നിർത്തൽ. ഇതിലേറെ എന്തു ചെയ്യാനാ നമ്മളോട്”.
“എന്നാപ്പിന്നെ മാച്ചിംഗ് സോംഗ് ഞാൻ പാടാം”.
“നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം
കിട്ടാനുള്ളതു പുതിയൊരു ലോകം”
അങ്ങനെ വേണ്ട. പണ്ട് അങ്ങനെ പാടിയവര് ഭരിക്കാൻ കേറിയപ്പം നന്ദിഗ്രാമും ഏഡീബീം ഒക്കെയായി കാലം മാറിയില്ലേ. അതുകൊണ്ട് നമുക്ക് ‘കിട്ടാനുള്ളതു നമ്മുടെ കാടുകൾ’ എന്നു മാറ്റിപ്പാടാം. അങ്ങനെയാണ് AKEU(All Kerala Elephants Union)ന്റെ തുടക്കം.
Generated from archived content: story1_agu31_07.html Author: krishna