കർണ്ണാടകസംഗീതം തെഴുത്തുവളർന്ന കൊങ്ങുനാട്ടിൽ അവരുടെ നാടൻപാട്ടുകളും കൃതികളും മറ്റും തെലുങ്കുരചനകളോളം സമ്പന്നമാണല്ലോ. പക്ഷേ, ഇക്കാര്യത്തിൽ മലയാളത്തിന്റെ സംഭാവന വളരെ പരിതാപകരമാണ്. ഒരു ഇരയിമ്മൻതമ്പി മാത്രം മതിയോ നമുക്ക്? അല്ലെങ്കിലൊരു കുട്ടികുഞ്ഞുതങ്കച്ചി? കേരളത്തിലെ ഗ്രാമീണശീലുകൾ, മലയാളിയുടെ സംഗീതകൃതികൾ പൊതുവേദിയിലെന്നല്ല, സ്വകാര്യമായിപ്പോലും പാടാൻ ഇവിടുത്തെ തലയെടുപ്പുളള പല വിദ്വാന്മാർക്കും ഗായകർക്കും മടിയാണ്! മലയാള രചനകളെ പൊതുവേദിയിലേക്ക് ധീരമായിത്തന്നെ കൈപിടിച്ചുയർത്തിയാലേ രക്ഷയുളളു.
ഖരഹരപ്രിയരാഗത്തിലുളള ‘പക്കാലാനിലപാടി’ക്കൊപ്പം നമ്മുടെ കുമ്മിപ്പാട്ടായ ‘ഉണ്ണിഗണപതി തമ്പുരാനേ’ എന്നതും, സൗരാഷ്‌ട്രത്തിലുളള ‘ശ്രീഗണപതി’ എന്നതിനൊപ്പം തിരുവിതാംകൂറിലെ നാടൻശീലായ ‘ശങ്കരൻ പണ്ടൊരുനാൾ’ എന്നതും ശ്രീരാഗത്തിലെ ‘എന്തെരോ മഹാനുഭാവലോ’ എന്നതിനൊപ്പം ‘തെക്കേ തെക്കേ’ എന്ന പൊറാട്ടുനാടകപ്പാട്ടും പാടാൻ ഏതൊരു മലയാള ദേശാഭിമാനി മുന്നോട്ടുവരും?
Generated from archived content: essay1_june.html Author: kp_ramesh
Click this button or press Ctrl+G to toggle between Malayalam and English