ശൂന്യാകാശയാത്രയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അധ്യാപകൻ കുട്ടികളോട് പറഞ്ഞുഃ
“റഷ്യക്കാർ റോക്കറ്റിലൊരു പട്ടിയെ ബഹിരാകാശത്തേക്ക് അയയ്‌ക്കുകയുണ്ടായി.”
തുടർന്ന് ഒരു ചോദ്യം-
“ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?”
ഉത്തരത്തിനുവേണ്ടി പരതിക്കൊണ്ടിരിക്കുന്ന കുട്ടികളെ ഓരോരുത്തരെയും ആകാംക്ഷാപൂർവ്വം ശ്രദ്ധിച്ചിട്ട് ക്ലാസ്സിലെ സമർത്ഥനായ രാമുവിൽ അദ്ദേഹം കണ്ണുനട്ടു.
“രാമു പറയണം.”
സന്തോഷത്തോടെ രാമു എഴുന്നേറ്റു.
“പൊക്കാനാളുണ്ടെങ്കിൽ ഏതു പട്ടിയെ വേണമെങ്കിലും എവിടെവരെയും പൊക്കാം സാർ.”
ഒരു പൊതുസത്യം വെളിപ്പെട്ടതിലുളള സംതൃപ്‌തിയായിരുന്നു എല്ലാവരുടെയും മുഖത്തപ്പോൾ.
Generated from archived content: essay6_sep.html Author: kozhisseri_ravindranath