രാവിലെ എഴുന്നേറ്റ് പത്രമെടുക്കാനായി ഗേറ്റിനടുത്തേക്ക് പോകുമ്പോഴാണ് റോസാച്ചെടി സങ്കടം പറഞ്ഞത്‌ഃ
“ഇലകൾക്കൊക്കെ ഒരു തളർച്ച… പൂക്കൾക്കൊക്കെ ഒരു നിറം മങ്ങൽ.. ഇങ്ങനെപോയാൽ അധികമുണ്ടാകില്ല. ‘ഓസോൺ ദുരന്തം’ എന്ന് താങ്കളൊരു കഥ എഴുതേണ്ടതായിവരും.”
‘ഓസോൺദുരന്തം’ എഴുതിത്തുടങ്ങി. കൈകൾക്കൊക്കെ ഒരു മരവിപ്പ്. കണ്ണുകൾക്ക് മുമ്പൊന്നുമില്ലാത്ത ഒരു അന്ധത…
ഓസോൺസുഷിരം അൾട്രാവയലറ്റ് രശ്‌മികളെയുപയോഗിച്ച് ഇരപിടിക്കാനായി എന്നെ തിരയുകയായിരുന്നു. പിന്നെ ‘ഓസോൺദുരന്തം’ അവസാനിച്ചതേയില്ല.
Generated from archived content: story1_june24_08.html Author: knkutti_kadambazhipuram