കവിയും കടവും

കളളക്കർക്കിടകത്തിലെ

കറുത്തപക്ഷത്തിൽ

കറുത്തിരുണ്ട മേഘങ്ങൾ

കടവുകളിൽ പെയ്‌തിറങ്ങി

കടവുകൾ നിറഞ്ഞതുകണ്ട്‌

കവിക്കാശ്വാസം

കറുത്തമേഘങ്ങൾ കരിമുഖം കാട്ടി

കവിയുടെ മുഖത്തുനോക്കി

കണ്ണീരൊഴുക്കി

കളളക്കർക്കിടകം നീങ്ങി

പൊൻചിങ്ങമെത്തി

കറുത്ത കവിതയൊന്നു തീർക്കാൻ

കവി പിന്നെയും കടവിലെത്തി

കർക്കിടകത്തിലെ കറുത്തപക്ഷം

കവിക്കും കടവിനും ഒച്ചപ്പാട്‌

(അതൊരു രോദനമാണെന്നത്‌

കവിക്കും കടവിനും അറിയാം)

കറുത്ത കവിതയിലാണ്‌

അകക്കാമ്പെന്ന്‌

കവിയുടെ ഹൃദയത്തിൽ പണ്ടേ

കോറിയിട്ടിരുന്നു.

കടവ്‌ കണ്ടാൽ കവിതയ്‌ക്കുപകരം

ചർച്ചകൾ തീർക്കും നൂറായിരംപേർ

കടവെന്റെ സ്വന്തം കറുത്ത

കവിതയുമെന്ന്‌

അകക്കാമ്പ്‌ നിറച്ചിടാൻ കവിമാത്രം.

Generated from archived content: poem5_dec.html Author: knkutti_kadambazhipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here