വരൂ,
ഈ വനഹൃദയത്തിലേക്ക് വരൂ
സൗമ്യമായൊഴുകുന്ന രക്തപ്പുഴയിൽ
ആഴമേറിയ മരണം
നെഞ്ചിൻ ഇടിമിന്നലാകുന്നില്ലേ?
ഇവിടെ ഈ
കരിമുട്ടികൾക്കിടയിൽ
വെളുത്ത പല്ലുകൾ
നിന്റെ മനുഷ്യാവകാശത്തെ
ശാന്തമായ് ചിരിച്ചുനോക്കുന്നു.
നിയമശാലകൾ
വെടിശാലകളാണെന്ന്
ഞങ്ങളറിയുന്നു
എന്റെ രാജ്യം
എന്റെ സുരക്ഷിതവീടല്ല
എന്റെ അഭയം
ഊരുകളുടെ സത്യംപെറ്റ
തീബോംബുകളുടെ ശക്തി
എന്റെ ദേശം
നിന്റെ നീതിയുടെ മരണം
എന്റെ സ്വാതന്ത്ര്യം
എന്റെ ദേശം.
Generated from archived content: sept_poem30.html Author: kks_sivadas