സ്‌മാരകശില (ഇരുപത്തൊന്നാം നൂറ്റാണ്ടിൽ)

സ്വാതന്ത്ര്യം

യുദ്ധത്തിന്റെ അമ്മ

സൂര്യനെ സ്‌നേഹിക്കുന്നു.

ഹിംസയുടെ നയതന്ത്രം

അണുനാശത്തിന്റെ ആകാരമായ്‌

വെളിപാടുപുസ്‌തകം വായിക്കുന്നു.

നിരായുധീകരണത്തിന്റെ

നിറതോക്ക്‌

കാടിനും കടലിനുംമേൽ

ഇരതേടുന്നു.

ബാബിലോൺ-

മേൽക്കൂരകൾക്കും മേൽക്കൂര

എന്റെ പൈതൃകഗൃഹം

തകർത്ത തറവാട്‌

വെളള ഭീകരതയുടെ ഓർമ്മക്കല്ല്‌

മനുഷ്യനെ തുറിച്ചുനോക്കട്ടെ!

മണ്ണിന്റെ സത്യം

നവകോളനികളുടെ

ആഗോളമരണപ്പാലം

കടന്നുപോകുന്നു

ഇനി ഇരുട്ടിനെതിരെ

വെളിച്ചത്തിന്റെ യുദ്ധം

ലോകധമനികളിൽ

പടക്കപ്പലിന്റെ സൈറൺ

ജ്ഞാനം തിരിച്ചറിവിന്റെ തീനാമ്പ്‌.

Generated from archived content: poem2_july.html Author: kks_das

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English