എങ്ങനെയുറങ്ങീടു-
മുറങ്ങാതിരിപ്പതു-
മെങ്ങനെ? ഭയാക്രാന്ത
ഹൃദയം ചോദിക്കുന്നു.
ഉറങ്ങാമൊരിക്കലു-
മുണരാതിരുന്നാകിൽ,
ഉണരാം വാതിൽക്കൽ ദുർ-
ഭൂതങ്ങളില്ലെന്നാകിൽ.
യാമിനി ഭയങ്കരി
ഈ നിലാച്ചിരിമായ
നാളത്തെക്കുരുതിതൻ
വാൾത്തലച്ചിരിയിത്.
അറ്റുവീഴുന്നു നിശായാമങ്ങൾ
‘നിണ’മാടാൻ നക്രതുണ്ഡികള
കോപ്പുകൂട്ടുന്നു
തിടുക്കത്തിൽ.
ആസുരം വാദ്യം
ചണ്ഡഘോഷമായ്
തിമിർക്കുന്നു
ഭ്രാന്തിന്റെ കൊലച്ചിരി-
ക്കൂത്തരങ്ങത്തോ ഞാനും.
“Sweet is sleep
Death is better
Best of all is never to be
born…”
Generated from archived content: poem1_june.html Author: kidangara_sreevalsam