മുമ്പേ പറക്കുന്ന പക്ഷികൾ
സംപൂജ്യരാം മാർഗ്ഗദർശികൾ
പിന്നേ പറന്നു ചെന്നീടുന്നവർക്കാകെ
തന്നിടുന്നെന്നും പ്രതീക്ഷകൾ,
വിശ്രമമറ്റാപ്രയാണത്തിൽ
ഒരുപക്ഷെ വഴിതെറ്റിയേക്കാം
വഴി മുട്ടിയേക്കാം
പക്ഷങ്ങൾ വെട്ടിവീഴ്‌ത്തീടുവാനായ്
ചില തല്‌പരകക്ഷികൾ
മുന്നിൽ വന്നേക്കാം,
അക്ഷീണമായ പ്രയാണത്തിൽ
അപ്പൊഴും ലക്ഷ്യത്തിലെ-
ത്തുവാനെത്തിക്കുവാനായി
മുമ്പേ പറക്കുന്ന പക്ഷികൾ!
Generated from archived content: poem2_july4_08.html Author: kedamangalam_sadasivan