പിടിവാശിയെന്തിന്
കരിമണലൂറ്റുവാൻ
കടലിന്റെ – കയറിന്റെ
മക്കളുടെ രോദനം
കുടിലന്യമായോരുടെ
കനലെരിയും രോദനം
കടലിരമ്പം കൊണ്ടുപോയോ
വാഗ്‌ദാനപ്പെരുമഴയിൽ
സ്വപ്‌നങ്ങൾ നെയ്‌തവർ
നെറികേടുകണ്ടവർ
പൊയ്‌മുഖം കണ്ടവർ
നദികളെ വില്‌ക്കാം
പുഴകളെ വില്‌ക്കാം
മണലൂറ്റി വില്‌ക്കാം
കരിഞ്ചന്തയിലീ
കരിമണൽ വില്‌ക്കാം
കൊട്ടാരം വില്‌ക്കാം
കടൽഭിത്തി കെട്ടുവാൻ
കാശില്ലപോൽ
കേരളക്കരയാകെ
കടൽക്കാറ്റു വീശുന്നു
അക്കാറ്റിലെവിടെയും
കോഴ നാറുന്നു!
Generated from archived content: poem4_dec.html Author: kbr_nooranadu