വാഴ്‌വിന്റെയിരുണ്ട പാത്രത്തിലെന്നെ
കുത്തി വരച്ചു നീ
അച്ചും മഷിയുമില്ലാത്ത
മുദ്രണാലയത്തിലേർപിച്ചനെന്തിന്?
ശബ്‌ദവും അർത്ഥവും
തെറ്റിയ വാക്കുകൊണ്ടെന്നെ നീ
ഉച്ചരിച്ചതുമെന്തിന്?
ഒടുവി,ലൊക്കെ
വെറുതെയെന്നെന്തിനേ ചിരിച്ചത്?!
പുറത്ത് കർക്കടകമങ്ങനെ
പെയ്‌തുതോരുന്നു…
Generated from archived content: poem14_jan.html Author: kavalam_balachandran
Click this button or press Ctrl+G to toggle between Malayalam and English