ധനാധിപത്യം

നഗ്നമാം കന്യാശരീരത്തിനു വില

നക്ഷത്ര ഹോട്ടലിലായിരങ്ങൾ

നാട്ടരചൻമാർക്കു കാണിക്കയാകുകിൽ

നേട്ടമാകും പതിനായിരങ്ങൾ

നാക്കു വെളിപ്പെടുത്തീടുന്ന പൊളളുന്ന

വാക്കു തിരുത്താനനേകലക്ഷം

കോടതിയിൽച്ചെന്നു കളളം പുലമ്പിയാൽ

കോടികൾകൊണ്ടുടൽ മൂടുമത്രേ!

കോടി ശവക്കച്ചയാക്കുന്നു നേരിനെ

മൂടുവാൻ നീചധനാധിപത്യം!

Generated from archived content: poem2_jan.html Author: kasim_vadanappally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English