കോമാളിക്കൊപ്പം

മുക്കിയും മൂളിയുമെന്നടുക്കൽ

മൽക്കരളേ, നീ ഞരങ്ങിടുന്നു

നൊമ്പരത്തോടതു നോക്കിനില്‌ക്കേ

എൻ പ്രാണനല്ലോ ഞെരിഞ്ഞിടുന്നു

ചെയ്യാത്തതില്ല ചികിത്സയെന്നാൽ

വയ്യാതാകുന്നു നിനക്കു നിത്യം.

വൃദ്ധരാകെ ശക്തിഹീനരാകെ

രുഗ്‌ണത സന്തതശല്യമാകെ

ആരൊരാളുണ്ടു സഹായ,മാധി-

നേരിൽ വീതിക്കാം, കരയാ,മല്ലേ

മക്കൾതൻ ശുശ്രൂഷാ സങ്കല്പത്തിൽ

മുഗ്‌ദ്ധരായ്‌ കാക്കും ദിനങ്ങളൊന്നിൽ

കോമാളിവേഷവുംകെട്ടി മുന്നി-

ലാമൃത്യു ചാടിവീഴുമ്പോളൊപ്പം

നമ്മൾക്കും കൂടെക്കളിക്കാം പോകാം

ജന്മപ്പുതപ്പും വലിച്ചുകീറി.

Generated from archived content: poem3_mar.html Author: kalamandalam_kesavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English